ഐഷ സുൽത്താനക്കെതിരെയുള്ള രാജ്യദ്രോഹ കേസ് പിൻവലിച്ചില്ലെങ്കിൽ രാജിവെക്കും: ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ്

single-img
13 June 2021

ലക്ഷദ്വീപിൽ നിന്നുള്ള സിനിമാ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താനക്കെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസ് പിൻവലിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ബി ജെ പി ലക്ഷദ്വീപ് വൈസ് പ്രസിഡന്റ്. ഈ വിവരം ഇന്ന് പ്രഫുൽ പട്ടേൽ വരുന്നതുമായി ബന്ധപ്പെട്ട അടിയന്തരമായി കൂടിയ സേവ് ലക്ഷദ്വീപ് ഫോറം മീറ്റിം​ഗിൽ ബിജെപി ലക്ഷദ്വീപ് വൈസ് പ്രസിഡന്റായ കാസിം കോയ അറിയിക്കുകയായിരുന്നു.

കേന്ദ്ര പ്രതിനിധിയായ പ്രഫുൽ പട്ടേൽ വരുന്ന ദിവസം വീടുകളിൽ കരിങ്കൊടി കെട്ടിയും കറുത്ത മാസ്‌ക് അണിഞ്ഞും പ്രതിഷേധിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. നേരത്തെ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ പിന്നാലെ നേതാക്കളും പ്രവ‍ര്‍ത്തകരും ബിജെപി അംഗത്വം രാജിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 15 പേരാണ് അവസാനം പാർട്ടി വിട്ടിരിക്കുന്നത്.

വരുന്ന തിങ്കളാഴ്ച 12.30ന് അഗത്തിയിലെത്തുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഈ മാസം 20 വരെ ദ്വീപിൽ ഉണ്ടാകും. ഈ കാലയളവിൽ ദ്വീപിലെ വിവിധ മേഖലയിലെ സ്വകാര്യ വൽക്കണരണം, ടൂറിസം അടക്കമുള്ളവിഷയങ്ങളിൽ പ്രധാന തീരുമാനങ്ങൾ സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ് സൂചനകൾ.