ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത എംടി രമേശിന്

single-img
13 June 2021

കേരളത്തില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നും കെ സുരേന്ദ്രനെ ദേശീയ നേതൃത്വം മാറ്റാന്‍ സാധ്യത . അങ്ങിനെ വന്നാല്‍ എംടി രമേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. എംടി രമേശ് ഇപ്പോള്‍ കൃഷ്ണദാസ് പക്ഷത്തിലെ പ്രധാനിയാണെങ്കിലും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുവരാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന ശോഭ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ മുതലായ പ്രബലർക്ക് അതിൽ അതൃപ്തിയുണ്ടാകാനാണ് സാധ്യത.

ഇപ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായ കുഴൽപ്പണ, കോഴ വിവാദങ്ങളിൽ ആരോപണം നേരിടുന്ന കെ സുരേന്ദ്രനെതിരെ സികെ ജാനുവിന് ബിജെപി പത്ത് ലക്ഷം കൈമാറിയ ആരോപണം പുറത്തുവന്നതോടെ കൃഷ്ണദാസും കെ സുരേന്ദ്രനും തമ്മിലുള്ള പാര്‍ട്ടിയുടെ ഉള്ളിലെ പോര് പരസ്യമാവുകയും ചെയ്തു.

പ്രശനങ്ങളെ പറ്റി ധരിപ്പിക്കാന്‍ ദേശീയ നേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയ കെ സുരേന്ദ്രൻ ഇന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. അവസാന കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ തുടരുന്ന സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല. ഇത് സുരേന്ദ്രന് തിരിച്ചടിയാണ്.