വധഭീഷണി മുഴക്കിയിട്ടില്ല; ഇതുപോലുള്ള പരാതികള്‍ എം പിയുടെ സ്ഥിരം രീതി; രമ്യ ഹരിദാസിനെതിരെ സിപിഎം

single-img
13 June 2021

ആലത്തൂരിൽ കയറിയാൽ തനിക്ക് വധഭീഷണിയുണ്ടെന്ന രമ്യ ഹരിദാസ് എം പിയുടെ പരാതിയില്‍ പറയുന്ന കാര്യം ഉണ്ടായിട്ടില്ലെന്നും ഇതുപോലുള്ള പരാതികള്‍ എം പിയുടെ സ്ഥിരം രീതിയാണെന്നും സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. രമ്യക്കെതിരെ താന്‍ വധഭീഷണി മുഴക്കിയിട്ടില്ലെന്ന് പഞ്ചായത്ത് അംഗം ഐ നജീബ് പറഞ്ഞു.

പരാതിയിൽ പറയുന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവിടാന്‍ എം പി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, രമ്യ ഹരിദാസിനെതിരെ ഹരിത സേനാ അംഗങ്ങളും രംഗത്തെത്തി. പഞ്ചായത്ത് അംഗവുമായി എംപിയും പാളയം പ്രദീപ് എന്ന വ്യക്തിയും കയര്‍ത്ത് സംസാരിക്കുകയാണുണ്ടായതെന്നും എം പി ആയതിന് ശേഷം രമ്യ ഹരിദാസ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

ആലത്തൂരിൽ കയറിയാൽ തന്റെ കാല് വീട്ടുമെന്ന് തനിക്കെതിരെ സി പി എം. നേതാവ് വധഭീക്ഷണി മുഴക്കിയതായി രമ്യ ഹരിദാസ് നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റും അവർ ചെയ്തിരുന്നു.