ക്ഷേത്രങ്ങളിൽ പൂജാരിമാരായി സ്ത്രീകളെ നിയമിക്കും; താൽപര്യമുള്ള സ്ത്രീകൾക്ക് പരിശീലനം നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

single-img
12 June 2021

എല്ലാ ഹൈന്ദവർക്കും പൂജാരിമാരാകാം എന്നതിനാല്‍ സ്ത്രീകളെ കൂടി ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കുമെന്ന് അറിയിച്ച് തമിഴ്നാട് സർക്കാർ. ഇതിനായി താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകുമെന്നും തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകളെ നിയമിക്കും.ഇതിനായുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അതിന് ശേഷം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അം​ഗീകാരം ലഭിച്ചാലുടൻ സ്ത്രീ പൂജാരിമാർക്ക് പരിശീലനം നൽകിത്തുടങ്ങുമെന്നും ഒഴിവുള്ള ക്ഷേത്രങ്ങളിൽ അവരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഡിഎംകെ മുന്നണി സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂർത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്നും പി കെ ശേഖർ ബാബു പറഞ്ഞു.