സംസ്ഥാനത്ത് നടന്നത് വീരപ്പൻ ഭരണം; മുട്ടില്‍ മരംമുറി കൊള്ള നടത്തിയത് സിപിഎം- സിപിഐ നേതൃത്വം: കെ സുരേന്ദ്രന്‍

single-img
12 June 2021

കേരളത്തില്‍ മുന്‍ പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കടുംവെട്ടാണ് വയനാട് ജില്ലയിലെ മുട്ടിൽ മരം മുറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് നടന്നത് വീരപ്പൻ ഭരണമാണെന്നും ഇതിലൂടെ ആയിരം കോടി രൂപയുടെ മരംകൊള്ളയാണ് നടന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇപ്പോള്‍ തീരുമാനിച്ചപോലെ കേവലം ഐപിഎസ് ഉദ്യോഗസ്ഥനെ വെച്ച് കേസ് തെളിയിക്കാനാകില്ല. ഇടതു ഘടക കക്ഷിയായ സിപിഐ നേതാക്കളായ കാനവും ബിനോയ് വിശ്വവും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. സിപിഐ വിശദീകരിക്കണം. സിപിഎമ്മിന്റെയും സിപിഐയുടേയും നേതൃത്വമാണ് കൊള്ള നടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇപ്പോള്‍ ആർക്കു നേരെയാണ് അന്വേഷണം നടക്കുന്നതെന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.