കേരളത്തിന്റെ വാക്സിന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; 5.38 ലക്ഷം ഡോസ് കൂടി എത്തി

single-img
12 June 2021

കേരളത്തിന്റെ വാക്സീൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുന്നു. സംസ്ഥാനത്തേക്ക് 5.38 ലക്ഷം ഡോസ് വാക്‌സിൻ കൂടി കേരളത്തിന് ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. . കേരളം സ്വന്തമായി വാങ്ങിയ 1.88 ലക്ഷവും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്‌സീനുമാണ് ഇന്ന് ലഭിച്ചത്.

മുന്‍പ് കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ വാക്‌സീന്‍ എറണാകുളത്ത് ആയിരുന്നു എത്തിയത്. കേന്ദ്രം അനുവദിച്ച മരുന്ന് രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതില്‍ 90,34,680 ഡോസ് കോവിഷീൽഡ് വാക്‌സിനും 9,44,650 ഡോസ് കോവാക്‌സിനും ഉൾപ്പെടെ ആകെ 99,79,330 ഡോസ് വാക്‌സിൻ കേന്ദ്രം നൽകിയതാണെന്നും മന്ത്രി പറഞ്ഞു.