ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 84,332 പേര്‍ക്ക് കൊവിഡ്; 70 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

single-img
12 June 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 ദിവസത്തെ എറ്റവും കുറഞ്ഞ പ്രതിദിന രോഗബാധാ കണക്കാണ് ഇത്. 4002 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 4.39 ശതമാനമാണ്. രോഗമുക്തി നിരക്ക് 95.07 ശതമാനവും.

15,759 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്‌നാടും, 14,233 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളവുമാണ് പ്രതിദിന കണക്കുകളില്‍ മുകളില്‍. മഹാരാഷ്ട്രയില്‍ 11,766 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധ എറ്റവും രൂക്ഷമായ സംസ്ഥാനത്ത് മാത്രം 2617 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,213 കേസുകള്‍ മുമ്പേ മരിച്ചിട്ടും കണക്കില്‍ ഉള്‍പ്പെടാതെ പോയതാണ്.