ലക്ഷദ്വീപിലേക്ക് ചരക്ക് നീക്കം ഇനി പൂർണ്ണമായി മംഗലാപുരത്തേക്ക്; തീരുമാനവുമായി ദ്വീപ് അഡ്മിനിസ്ട്രേഷൻ

single-img
12 June 2021

ലക്ഷദ്വീപിലേക്ക് ഇനിമുതലുള്ള ചരക്ക് നീക്കം പൂർണമായും മം​ഗലാപുരം തുറമുഖം വഴിയാക്കാന്‍ ദ്വീപ് അഡ്മിനിസ്ട്രേഷൻ തീരുമാനം. ഇതിന്റെ ഭാഗമായി മംഗലാപുരം തുറമുഖത്തെ സേവനം വർദ്ധിപ്പിക്കാൻ ആറ് നോഡൽ ഓഫീസർമാരെ നിയോ​ഗിച്ചു.കേരളത്തിലെ കോഴിക്കോട് ബേപ്പൂരിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥനടക്കം ആറു പേരെയാണ് മാറ്റി മംഗലാപുരം തുറമുഖത്തേക്ക് നിയമിച്ചത്.

നേരത്തെ ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങുന്ന കാര്യം സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ഇതിനായി ലക്ഷദ്വീപില്‍ നിന്നുള്ള ബിജെപി നേതാക്കളടക്കമുള്ള പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ദ്വീപ് അഡ്മിനിസ്ട്രേഷൻ നടപ്പാക്കുന്ന മറ്റ് വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായും മന്ത്രി പറഞ്ഞിരുന്നു.