എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ”ഭയം” : ഐഷ സുൽത്താന

single-img
11 June 2021

ലക്ഷദ്വീപ് വിഷയത്തിൽ ബയോവെപ്പൺ എന്ന പ്രയോഗം കേന്ദ്ര സർക്കാരിനെതിരേ ഉന്നയിച്ചതിന് പിന്നാലെ രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന തനിക്ക് പേടിയില്ലെന്ന് സൂചിപ്പിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റുമായി എത്തി. “എന്നിൽ ഇല്ലാത്തതും അവരിൽ ഉള്ളതും ഒന്നാണ് ”ഭയം’ , ജയ്ഹിന്ദ്. -എന്നായിരുന്നു ഐഷ ഫേസ്ബുക്കിൽ എഴുതിയത്.

ലക്ഷദ്വീപിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു ദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്. കേന്ദ്രസർക്കാർ ദ്വീപ് ജനതയ്ക്ക് മേൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്.

ബിജെപിയുടെ ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിയിൽ കവരത്തി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.അതേസമയം, ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.