കൊവിഡ് ദുരിതം; ആരാധകരുടെ അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നല്‍കി സൂര്യയും കാർത്തിയും

single-img
11 June 2021

രാജ്യമാകെ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ധാരാളം സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണിലേക്ക് പോയത്. സാധാരണക്കാരായ പൊതുജനങ്ങളുടെ ജീവിതം അതോടെ ദുസ്സഹമായി മാറിയിരുന്നു. ഈ സമയം നിരവധി സെലിബ്രിറ്റികളാണ് ജനങ്ങൾക്ക് സഹായവുമായി എത്തിയിരിക്കുന്നത്.

നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സാമ്പത്തികമായി അവശത അനുഭവിക്കുന്ന ആരാധകർക്ക് അക്കൗണ്ടുകളിൽ 5000 രൂപ വീതം നിക്ഷേപിച്ച് സൂര്യയും കാർത്തിയും ഇക്കാര്യത്തിൽ ഒരു മാതൃകയായി തീർന്നിരിക്കുകയാണ്. തനിക്കുള്ളതിൽ 250ഓളം ആരാധകർക്കാണ് സൂര്യ പണം നൽകി സഹായിച്ചത്.

കാർത്തിയാവട്ടെ തന്റെ 200ഓളം ആരാധകരെയാണ് സഹായിച്ചത്. ഫാൻസ് ക്ലബ്ബിന്റെ അഡ്മിനിസ്‌ട്രേറ്റർമാർ വഴിയാണ് ഇരുവരും സഹായം നൽകിയത്.സമാനമായി സൂര്യയും കാർത്തിയും പിതാവ് ശിവകുമാറും ചേർന്ന് ഒരു കോടിയോളം രൂപ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകിയിരുന്നു.