ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങള്‍ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

single-img
11 June 2021

കോൺഗ്രസ് വിട്ട് താൻ ബി ജെ പിയിൽ ചേരുമെന്ന രീതിയിൽ നടക്കുന്ന ബി ജെ പി നേതാവിന്റെ വാദങ്ങൾ തള്ളി കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബിജെപിയിൽ ചേരുന്ന കാര്യം താൻ സച്ചിനുമായി സംസാരിച്ചുവെന്ന് ബി ജെ പി നേതാവ് റീത്ത ബഹുഗുണ ജോഷി കഴിഞ്ഞ ദിവസം ഒരു ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തന്നോടല്ല, പകരം ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറോടാകും റീത്ത സംസാരിച്ചതെന്ന നിലപാടാണ് സച്ചിൻ പൈലറ്റ് സ്വീകരിച്ചത്. മാത്രമല്ല, റീത്തയ്ക്ക് തന്നോടു സംസാരിക്കാനുള്ള ധൈര്യം ഉണ്ടാവില്ലെന്നായിരുന്നു ഇന്ധനവില വർദ്ധനയ്ക്ക് എതിരെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെത്തിയ സച്ചിൻ മാധ്യമങ്ങളോടു പറഞ്ഞത്.

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള സച്ചിന്റെ അഭിപ്രായവ്യത്യാസം ഇതുവരെ പരിഹരിക്കപ്പെടാത്തതിനാൽ റീത്തയുടെ അവകാശവാദം ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു.