സംസ്ഥാനത്തിന് 2464.92 കോടി രൂപയുടെ നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

single-img
11 June 2021

കേരളത്തിന് വേണ്ടി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നുമുതൽ വരുന്ന സെപ്റ്റംബർ 19വരെ സർക്കാർ ഈ നൂറുദിന പരിപാടി നടപ്പാക്കും.പ്രധാനമായും ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകും.

വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബില്‍ഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് വകുപ്പ് 1519 കോടിയുടെ പദ്ധതി പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ഭാഗമായി പുതിയ 77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ ഉറപ്പാക്കും. 1,519 കോടിയുടെ പദ്ധതികൾ പിഡബ്ല്യുഡി വഴി നടപ്പാക്കും. നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികൾ പൂർത്തിയാക്കും.25,000 ഹെക്ടറില്‍ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങള്‍ വിതരണം ചെയ്യും. കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കുള്ള സഹായധന വിതരണം ഉടന്‍ തുടങ്ങും.

റവന്യൂ വകുപ്പിൽ ഭൂനികുതി അടയ്ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിക്കും. തീർത്തും നിർദ്ധനരായ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ഇതോടോപ്പം തന്നെ ലൈഫ് മിഷന്‍ വഴി 10,000 വീടുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. ഭൂനികുതി അടയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ നടപ്പാക്കും. ലൈഫ് മിഷൻ പദ്ധതിയിലൂടെ നൂറു ദിവസത്തിനുള്ളില്‍ പതിനായിരം വീടുകൾ പൂർത്തിയാക്കും. മടങ്ങിയെത്തിയ പ്രവാസികൾക്കായി നൂറുകോടിയുടെ വായ്പാ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു..