കേരളത്തില്‍ കോവിഡ് രണ്ടാം തരംഗ ഭീഷണി ഒഴിയുന്നു; മുഖ്യമന്ത്രി

single-img
11 June 2021

കേരളത്തിൽ നിലവിൽ കോവിഡ് രണ്ടാം തരംഗ ഭീഷണി ഒഴിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വൈറസ് വ്യാപനം കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

സംസ്ഥാനമാകെ രോഗികളുടെ എണ്ണത്തിലും രോഗവ്യാപനത്തിന്റെ തോതിലും കുറവ് വന്നതായും മുഖ്യമന്ത്രി പറഞ്ഞു.ആശുപത്രിയിലെ രോഗികളുടെ എണ്ണവും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിലും കുറവ് വന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ പുതിയ കേസുകളുടെ എണ്ണം കൂടുന്നുണ്ട്. ടിപിആർ പത്ത് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ടിപിആർ കൂടിയ ജില്ലകളിൽ നിയന്ത്രണം ശക്തമാക്കുമെന്നും പരിശോധന കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.