ആങ് സാന്‍ സൂചിയ്‌ക്കെതിര അഴിമതിക്കുറ്റം ചുമത്തി മ്യാന്മാര്‍ പട്ടാള ഭരണകൂടം

single-img
10 June 2021

മ്യാന്‍മറിലെ ജനകീയ നേതാവ് ആങ് സാന്‍ സൂചിയ്‌ക്കെതിരെ അഴിമതിക്കുറ്റം ചുമത്തി അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന പട്ടാളഭരണകൂടം. അനധികൃതമായ രീതിയിൽ പണവും സ്വര്‍ണ്ണവും കൈവശം വെച്ചെന്നാരോപിച്ചാണ് സൂചിയ്‌ക്കെതിരെ പട്ടാളം കേസെടുത്തത്.

പതിനൊന്ന് കിലോഗ്രാം സ്വര്‍ണ്ണം അര മില്ല്യണ്‍ ഡോളര്‍ എന്നിവ സൂചി അനധികൃതമായി കൈവശം വെച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിലവിൽ അഴിമതി, രാജ്യദ്രോഹക്കുറ്റംഎന്നീ വകുപ്പുകളാണ് സൂചിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.

അധികാരം പിടിച്ചെടുത്തു ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ ചില മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.