നികേഷിന്റെ പഴം ചൊല്ലിലെ ജാതിസൂചനയല്ല കെ സുധാകരനെ പ്രകോപിപ്പിച്ചത്

single-img
10 June 2021

നികേഷിന്റെ പഴം ചൊല്ലിലെ ജാതിസൂചനയല്ല കെ. സുധാകരനെ പ്രകോപിപ്പിച്ചത് എന്ന് താൻ വിശ്വസിക്കുന്നതായി ഇടതുനിരീക്ഷകനും മുന്‍ അധ്യാപകനുമായ ഡോ. പ്രേംകുമാര്‍. തന്റെ പോസ്റ്റിന്റെ ഫോക്കസ് സുധാകര ശൈലിയെപ്പറ്റിയുള്ള നികേഷിന്റെ ചോദ്യവും അതിനുള്ള സെൽഫ് എക്സ്പോസിങ് മറുപടിയുമാണെന്നതുകൊണ്ട് എഴുതിയത് വാലിഡാണെന്ന് വിശ്വസിക്കുന്നു എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ ഡോ. പ്രേം കുമാറിന്റെ മുന്‍ എഫ്ബി പോസ്റ്റിന്റെ തുടര്‍ച്ചയായാണ് അദ്ദേഹം പുതിയ കുറിപ്പ് ചെയ്തത്.

കെ സുധാകരന് പ്രകോപനമുണ്ടായോ എന്നതല്ല; നികേഷിന്റെ വാക്കുകളിൽ അദ്ദേഹത്തിന്റെ രാഷ്‌ടീയത്തിന്, പുതിയ കാലത്തെ ശരികൾക്ക് ‌ചേരാത്ത ധ്വനിയുണ്ടായിരുന്നു എന്നതാണ് കാര്യം. ആ ധ്വനി, നല്ലതല്ലതന്നെയെന്നും പ്രേംകുമാര്‍ പറയുന്നു.

ഓർമയായിക്കഴിഞ്ഞ സ്വന്തം അച്ഛനെ പരാമർശിച്ചപ്പോൾ പ്രകോപിതനാവാതിരിക്കാനുള്ള പക്വതയുള്ള നികേഷിന് വാക്കുകളിലൂടെ വെളിപ്പെട്ട് പോയത് തിരുത്താനുള്ള ഉയരവുമുണ്ടാവുമെന്ന് തന്നെ വിശ്വസിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കെ.സുധാകരന്റെ പല നിലപാടുകളോടും കടുത്ത വിയോജിപ്പുണ്ട്.
അതേസമയം തന്നെ, അദ്ദേഹത്തെ വിമർശിക്കുന്നതിൽ രാഷ്ട്രീയമല്ലാത്ത ഏതെങ്കിലും പരാമർശം ആരെങ്കിലും കൊണ്ടുവരുന്നതിനോടും ഇതേ വിയോജിപ്പുതന്നെയാണ്.
നികേഷ്/ സുധാകരൻ ചോദ്യോത്തരത്തിൽ സന്ദർഭവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ‘പഴംചൊല്ല് പറയൽ’ ഉൾപ്പെടാത്ത ക്ലിപ്പാണ് ഞാൻ കേട്ടിരുന്നത്; ഇന്നലെ അതുമായ് ബന്ധപ്പെട്ട പോസ്റ്റ് ഇടുന്നതുവരെ.മുഴുവൻ കേൾക്കാൻ ഒരു സുഹൃത്ത് ആവശ്യപ്പെട്ടപ്പോൾ പിന്നീട് അത് കൂടി കേട്ട് ‘ബോധിച്ചു’.


നികേഷിന്റെ പഴം ചൊല്ലിലെ ജാതിസൂചനയല്ല കെ. സുധാകരനെ പ്രകോപിപ്പിച്ചത് എന്ന് ഞാൻ വിചാരിക്കുന്നു.എന്റെ പോസ്റ്റിന്റെ ഫോക്കസ് സുധാകര ശൈലിയെപ്പറ്റിയുള്ള നികേഷിന്റെ ചോദ്യവും അതിനുള്ള സെൽഫ് എക്സ്പോസിങ് മറുപടിയുമാണെന്നതുകൊണ്ട് ഞാനെഴുതിയത് വാലിഡാണെന്ന് വിശ്വസിക്കുന്നു.വിയോജിപ്പുകൾക്കും യോജിപ്പുകൾക്കും സ്വാഗതം.
പ്രസ്തുത ഡിബേറ്റ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് വേറെ ഒരു പെർസ്പെക്റ്റീവിൽ നിന്നാണ്; അതിനെപ്പറ്റി പറയേണ്ടത് വേറെയാണ്.അതിനുവേണ്ടിയാണിപ്പോൾ.


കെ സുധാകരന് പ്രകോപനമുണ്ടായോ എന്നതല്ല; നികേഷിന്റെ വാക്കുകളിൽ അദ്ദേഹത്തിന്റെ രാഷ്‌ടീയത്തിന്, പുതിയ കാലത്തെ ശരികൾക്ക് ‌ചേരാത്ത ധ്വനിയുണ്ടായിരുന്നു എന്നതാണ് കാര്യം.
ആ ധ്വനി, നല്ലതല്ലതന്നെ. ഓർമയായിക്കഴിഞ്ഞ സ്വന്തം അച്ഛനെ പരാമർശിച്ചപ്പോൾ പ്രകോപിതനാവാതിരിക്കാനുള്ള പക്വതയുള്ള നികേഷിന് വാക്കുകളിലൂടെ വെളിപ്പെട്ട് പോയത് തിരുത്താനുള്ള ഉയരവുമുണ്ടാവുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
….
ഇതിന്റെ താഴെ വന്ന് ബഹളം കൂട്ടാനൊരുങ്ങുന്ന KSU ക്കാരോട് മുൻ‌കൂർ:
പറയുന്നതിലെന്തെങ്കിലും വിട്ടുപോയാൽ കൂട്ടിച്ചേർക്കാനും, പിശക് വന്നാൽ തിരുത്താനും, ആർക്കെങ്കിലും വേദനയുണ്ടായാൽ നിവർന്ന് നിന്ന് ക്ഷമ പറയാനുമുള്ള ആർജ്ജവമുള്ളതുകൊണ്ടാണ് ഞാനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്. നിങ്ങൾക്കത് മനസ്സിലാവണമെന്ന് വാശിപിടിക്കാൻ എനിക്കാവില്ലല്ലോ.

https://www.facebook.com/premkumarkp/posts/10225258524949837