മുംബൈയില്‍ കനത്ത മഴ; കെട്ടിടം തകര്‍ന്നു വീണ് 9 പേര്‍ മരിച്ചു

single-img
10 June 2021

കനത്ത മഴയില്‍ മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒന്‍പതുപേര്‍ മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം. ഇരുനില കെട്ടിടം നിലം പതിക്കുകയായിരുന്നു.

കൂടുതലാളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകര്‍ന്നുവീണിരുന്നു. ഇവിടെനിന്ന് ആളുകളെ പരുക്കുകളോടെ രക്ഷപെടുത്തി.
അതേസമയം, മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം അറിയിച്ചു.