പെൺകുട്ടികൾക്ക് മൊബൈൽ നൽകുന്നത് ആൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നതിനും ഒളിച്ചോടുന്നതിനും കാരണമാകും; യുപി വനിതാ കമ്മീഷൻ അംഗം

single-img
10 June 2021

ബലാത്സംഗം ഉള്‍പ്പെടെയുള്ള സംഭവങ്ങൾ തടയാനായി പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുതെന്ന് യുപിയിലെ വനിത കമ്മീഷൻ അംഗം മീനാ കുമാരി. പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് ഒഴിവാക്കണമെന്നും അവര്‍ പറയുന്നു.

ഇത്തരത്തില്‍ ഫോണ്‍ നല്‍കിയാല്‍ ആൺകുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നതിനും ഒളിച്ചോടുന്നതിനും ഇത് കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ പെൺകുട്ടികൾ ഉപയോഗിക്കുന്ന ഫോണുകൾ അവരുടെ മാതാപിതാക്കൾ പരിശോധിക്കുന്നില്ല. കാരണം അവർക്ക് ഇക്കാര്യങ്ങളിൽ അധികം അറിവുണ്ടാകില്ല.

പെണ്‍കുട്ടികളുടെ അമ്മമാർക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ട്. മക്കൾ മോശം രീതിയിൽ പോയാൽ അതിനുള്ള ഉത്തരവാദി അവർ മാത്രമാണ്. കുടുംബങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും മീനാ കുമാരി വ്യക്തമാക്കി. ഇന്നലെ അലിഗഡ് ജില്ലയിൽ സ്‌ത്രീകളുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനിടെ യായിരുന്നു മീനാ കുമാരി വിവാദമായ പ്രസ്താവന നടത്തിയത്.