നിങ്ങള്‍ക്ക് സ്വയം അഭിമാനിക്കാനാകുന്നതുവരെ നിര്‍ത്തരുത്; അഭിമാനം എന്നേക്കുമുള്ളതാണ്: സംയുക്ത മേനോൻ
10 June 2021
സോഷ്യല്‍ മീഡിയയായ ഇൻസ്റ്റയിൽ വൈറലായി നടി സംയുക്ത മേനോന്റെ പുതിയ ചിത്രം. “നിങ്ങള്‍ക്ക് സ്വയം അഭിമാനിക്കാനാകുന്നതുവരെ നിര്‍ത്തരുത്, കാരണം വേദന താല്ക്കാലികമാണ്, എന്നാൽ അഭിമാനം എന്നേക്കുമുള്ളതാണ്” എന്ന കുറിപ്പോടെയാണ് സംയുക്ത തന്റെ ചിത്രം പങ്കുവെച്ചത്.
യുവ സൂപ്പർ താരം പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ, വി കെ പ്രകാശ് ഒരുക്കുന്ന എരിഡ എന്നീ ചിത്രങ്ങളാണ് സംയുക്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഇതോടൊപ്പം ഉടൻ തന്നെ ‘ഗാലിപാട 2’ എന്ന സിനിമയിലൂടെ കന്നഡ സിനിമയിലേക്കും സംയുക്ത കടക്കാനൊരുങ്ങുകയാണ്.