ഇവാർത്ത മാനേജിങ് എഡിറ്റർ അൽ അമീൻ്റെ പിതാവ് സുലൈമാൻ അന്തരിച്ചു

single-img
9 June 2021

തിരുവനന്തപുരം: ഇവാർത്തയുടെ മാനേജിങ് എഡിറ്ററും ഉടമയുമായ അൽ അമീൻ്റെ പിതാവ് കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ നിര്യാതനായി. ഇവാർത്തയുടെ ഡയറക്ടർ ബോർഡംഗമായിരുന്നു.

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. 69 വയസായിരുന്നു.

ഷാഹിദാ ബീവിയാണ് ഭാര്യ. അൽ അമീൻ, അമീന, അമീറ എന്നിവരാണ് മക്കൾ. ട്രഷറി വിഭാഗത്തിൽ ജീവനക്കാരനായ ഷിജു മുഹമ്മദ് മരുമകനാണ്.

സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ചെമ്പഴന്തി മുസ്ലീം പള്ളിയിൽ വെച്ച് നടക്കും.