വായനയും തനിക്ക് പ്രിയമാണെന്ന് നര്‍ത്തകി ശോഭന

single-img
9 June 2021

നൃത്തവും അഭിനയവും മാത്രമല്ല വായനയും തനിക്കു പ്രിയപ്പെട്ടതാണെന്നു മലയാളത്തിന്റെ നടി ശോഭന. തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണു ശോഭന, താന്‍ നല്ലൊരു വായനക്കാരി കൂടിയാണെന്നു വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ തന്റെ വീട്ടിലെ പുസ്തകങ്ങള്‍ ആരാധകര്‍ക്കു പരിചയപ്പെടുത്തി കൊടുക്കുകയാണു ശോഭന.

കഥ, കവിത, നോവല്‍, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ശോഭന വീഡിയോയിലൂടെ ആരാധകര്‍ക്കു പരിചയപ്പെടുത്തുന്നുണ്ട്.നൃത്തം പഠിക്കുന്നവര്‍ വായിക്കേണ്ട ചില പുസ്തകങ്ങളാണു ശോഭന വീഡിയോയുടെ ആദ്യം പരിചയപ്പെടുത്തുന്നത്. പിന്നീട് ചില നോവലുകളും, കവിത പുസ്തകങ്ങളും, പാചക പുസ്തകങ്ങളും, സംഗീത പുസ്തകങ്ങളും ശോഭന പരിചയപ്പെടുത്തുന്നുണ്ട്

സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന താരമാണു ശോഭന. ശോഭനയുടെ നൃത്തവീഡിയോകള്‍ക്കെല്ലാം ആരാധകരുമേറെയാണ്. കഴിഞ്ഞ തവണ ശോഭന പങ്കുവെച്ച നൃത്ത വീഡിയോ പകര്‍ത്തിയതു മകള്‍ നാരായണിയായിരുന്നു. നൃത്തത്തില്‍ മുദ്രകള്‍ എങ്ങനെ ഉപയോഗിക്കണം എന്നായിരുന്നു പുതിയ വിഡിയോയിലൂടെ ശോഭന പഠിപ്പിക്കുന്നത്.