ലോക്ഡൗണ്‍ പണിതന്നു; നികുതി അടയ്ക്കാന്‍ പോലും പണമില്ലെന്ന് കങ്കണ

single-img
9 June 2021

സംഘപരിവാർ അനുകൂലമായ വിവാദ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിൽക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ ലോക്ഡൗണ്‍ തന്നെ സാമ്പത്തികമായി വളരെയധികം ബാധിച്ചു എന്ന് പറഞ്ഞിരിക്കുകയാണ് കങ്കണ.

രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമെന്ന ഖ്യാതി നേടിയ നടി കൂടിയായ കങ്കണ തനിക്കിപ്പോള്‍ നികുതി അടയ്ക്കാന്‍ കൂടി കഴിയുന്നില്ലെന്നാണ് പറയുന്നത്.ന്ന് സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്.

സിനിമകൾ നടക്കാത്തതിനാൽ പുതിയ പ്രോജക്ടുകളൊന്നുമില്ലാത്തത് വരുമാനത്തെ സാരമായി ബാധിച്ചെന്നും ഓരോ വർഷവും അടയ്‌ക്കേണ്ട നികുതിയുടെ പകുതിയാണ് കഴിഞ്ഞവര്‍ഷം ഒടുക്കിയതെന്നും കങ്കണ പറയുന്നു. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്ന തെന്നും സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്‌നമില്ലെന്നും കങ്കണ പറഞ്ഞു.