മൂന്ന് മാസത്തിനകം സംസ്ഥാനത്ത് കെപിസിസി പുനഃസംഘടനയെന്ന് കെ.സുധാകരന്‍

single-img
9 June 2021
k sudhakaran kpcc president

കെപിസിസി അധ്യക്ഷനെന്ന നിലയില്‍ തന്റെ ആദ്യ ദൗത്യം കെപിസിസി പുനഃസംഘടനയാണെന്ന് കെ.സുധാകരന്‍. മൂന്ന് മാസത്തിനുള്ളില്‍ പുനഃസംഘടനയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. പാര്‍ട്ടി അടിസ്ഥാനപരമായി മാറേണ്ടതുണ്ട്. അടുത്തട്ട് മുതല്‍ പുനഃസംഘടന നടത്തുമെന്നും സുധാകരന്‍ അറിയിച്ചു. സമഗ്രമായ പദ്ധതി താന്‍ തയാറാക്കിയിട്ടുണ്ടെന്നും സംഘനാമാറ്റത്തെ കുറിച്ച് ഏകപക്ഷീയമായി പറയാനാകില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം സംഘടനാ രംഗത്തെ പാര്‍ട്ടിയുടെ ദൗര്‍ബല്യമായിരുന്നുവെന്ന് കെ.സുധാകരന്‍ പറഞ്ഞു. കെ.സുധാകരന്റെ വാക്കുകള്‍ : ‘കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ദൗര്‍ബല്യം ഒരു സുപ്രഭാതത്തിലുണ്ടായതല്ല. മുല്ലപ്പള്ളി വന്നപ്പോഴോ, വിഎം സുധീരന്‍ വന്നപ്പഴോ ഉണ്ടായതല്ല. 1992 ല്‍ സംഘനാ തെരഞ്ഞെടുപ്പിന് ശേഷം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്താനത്തിനകത്ത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പില്ലാത്ത സംഘടനാ മിഷനറികളാണ് കടന്ന് വരുന്നത്. അവിടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിശ്വാസ്യത കൈവരിക്കാന്‍ സാധിക്കുന്നവരല്ല നേതൃരംഗത്ത്’.

കഴിഞ്ഞ കാലങ്ങളിലായി സംഘനാ തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അവരോട് പറഞ്ഞിരുന്നു. പരിഗണിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അത് നടന്നില്ല. പാര്‍ട്ടിയില്‍ ജനാധിപത്യമില്ലെന്ന് പറയുന്നത് ദുഃഖരമായിരുന്നു. അത് മാത്രമല്ല, കഴിവും പ്രാപ്തിയുമുള്ള നേതാക്കളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. പാര്‍ട്ടി പറയുന്നതിനേക്കാള്‍ ഒോറെ ഗ്രൂപ്പ് നേതൃത്വം പറയുന്നത് കേള്‍ക്കേണ്ടി വരുന്ന പ്രവര്‍ത്തകന്റെ മനസ് സംഘടനയ്ക്ക് കരുത്ത് പകരില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.