കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

single-img
8 June 2021

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. എന്നാല്‍ ഏര്‍പ്പെടുത്തിയെങ്കിലും പരമ്പരാഗത വള്ളങ്ങളില്‍ മീന്‍പിടിക്കുന്നവര്‍ക്ക് വിലക്കില്ല.

കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വര്‍ധനവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാന്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍.

ട്രോളിങ് നിരോധനം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ ഇന്ധന സബ്സിഡി നല്‍കിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാകില്ല എന്നാണ് ബോട്ടുടമകള്‍ പറയുന്നത്. കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയെത്താത്തതിനാല്‍ പല ബോട്ടുകളും നാളുകളായി കരയിലാണ്. അതേ സമയം കാലവര്‍ഷം തുടങ്ങിയതു കൊണ്ടു തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.