കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും എടുത്ത വരനെ തേടുന്നു; കൌതുകകരമായ പരസ്യ ചിത്രം പങ്കുവെച്ച് ശശി തരൂർ

single-img
8 June 2021

കോവിഡ് എത്തിയതോട ആഘോഷമായ വിവാഹങ്ങളും പ്രതിസന്ധിയിലാവുകയും മഹാമാരി ലോകത്തെ മുഴുവൻ ബാധിച്ച സാഹചര്യത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് മിക്ക വിവാഹങ്ങളിലും പങ്കെടുക്കുന്നത് എന്ന സ്ഥിതിയിലുമാണ് ഇപ്പോള്‍ ലോകം. ഈ സമയം വിവാഹ പരസ്യങ്ങൾക്കും കാര്യമായ മാറ്റം വന്നിട്ടുണ്ട്.

ശശി തരൂര്‍ എംപി പങ്കുവെച്ച പത്രത്തില്‍ വന്ന വരനെ തേടിയുള്ള ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. 24വയസുള്ള യുവതി കോവിഷീൽഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച ഒരാളെയാണ് വരൻ ആയി ലഭിക്കാൻ ആഗ്രഹിക്കുന്നതായി കാണിച്ചിരിക്കുന്നത്.

ഇതിനോടകം താൻ കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസും എടുത്തതാണെന്നും അതിനാല്‍ കോവിഷീൽഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത യുവാവിനെയാണ് വരനായി അന്വേഷിക്കുന്നതെന്നും യുവതി തന്റെ വിവാഹ പരസ്യത്തിൽ പറയുന്നു. ഈ മാസം നാലാം തീയതി നൽകിയാണ് തരൂര്‍ ഇത് പങ്കുവെച്ചിരിക്കുന്നത്.

അതീവ രസകരമായ ഒരു കുറിപ്പോടെയാണ് ഈ പരസ്യത്തിന്റെ ചിത്രം ശശി തരൂർ സോഷ്യല്‍ മീഡിയയായ ട്വിറ്ററിൽ പങ്കുവെച്ചത്. ‘വാക്സിനേറ്റഡായ വധു വാക്സിൻ സ്വീകരിച്ച വരനെ തേടുന്നു. ഒരു സംശയവും വേണ്ട, ഏറ്റവും യോജിച്ച ഒരു വിവാഹസമ്മാനം ബൂസ്റ്റർ ഷോട്ട് തന്നെയല്ലേ? ഇതായിരിക്കുമോ ഇനി നമ്മുടെ പുതിയ സാധാരണത്വം’ – ശശി തരൂർ ട്വിറ്ററിൽ എഴുതി.

എന്നാല്‍,തരൂർ പങ്കുവെച്ച ക്ലിപ്പിങ് വ്യാജമാണെന്നും അത് ഒരു ആപ്പ് ഉപയോഗിച്ച് നിർമിച്ചതാണെന്നും ഒരാൾ മറുപടിയായി പറഞ്ഞു.