സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപകൂടി 36,720 രൂപയായി

single-img
8 June 2021

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന്റെ വില 80 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപകൂടി 4590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1900 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തില്‍ കുറവുണ്ടായതുമാണ് വില പിടിച്ചുനിര്‍ത്തിയത്.

അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയില്‍ വിലയിടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 0.3ശതമാനം വിലകുറഞ്ഞ് 49,131 രൂപയിലെത്തി. മുന്‍ വ്യാപാരദിനത്തില്‍ വിലയില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു.