തെന്നിന്ത്യയിലെ ആകര്‍ഷണീയായ നടി; രശ്മികയേയും നയന്‍താരയേയും പിന്നിലാക്കി സാമന്ത

single-img
7 June 2021

ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരീസ് ഫാമിലി മാന്‍ 2 ന് കിട്ടിയ മികച്ച പ്രതികരണങ്ങള്‍ക്കിടയില്‍ സാമന്തയെ തേടി മറ്റൊരു ബഹുമതി കൂടി എത്തിയിരിക്കുന്നു. തെന്നിന്ത്യയിലെ ഏറ്റവും ആകര്‍ഷണീയായ നടി ആരാണെന്ന ചോദ്യത്തിന് ഉത്തരം ഇനി സാമന്ത എന്നാണ്. ചെന്നൈ ടൈംസിന്റെ 2020 ലെ ഏറ്റവും ആകര്‍ഷണീയായ നടിമാരുടെ പട്ടികയില്‍ നയന്‍താരയേയും രശ്മിക മന്ദാനയേയുമെല്ലാം പിന്നിലാക്കി ഒന്നാമത് എത്തിയത് സാമന്തയാണ്.

വെബ് സീരീസായ ഫാമിലി മാനില്‍ സാമന്ത അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തെ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പുതിയ പട്ടിക പുറത്തു വന്നിരിക്കുന്നത്. സാമിന്റെ സംവിധാനത്തിലെ ആദ്യ വെബ് സീരീസാണിത്.

പട്ടികയില്‍ സാമന്തയുടെ പിന്നിലായി മലയാളിയായ മാളവിക മോഹനാണ് രണ്ടാമതുള്ളത്. കീര്‍ത്തി സുരേഷ്, രശ്മിക മന്ദാന എന്നീ താരങ്ങളും ആദ്യ അഞ്ചില്‍ ഇടം നേടി. നയന്‍താര പട്ടികയില്‍ ഏഴാമതാണ്. അതിഥി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവരാണ് പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്തുള്ളത്. കല്യാണി പ്രിയദര്‍ശന്‍, രാകുല്‍ പ്രീത് സിങ്, അമല പോള്‍ എന്നിവരാണ് ആദ്യ പത്തില്‍ ഇടംനേടിയ നടിമാര്‍.