തെ​രു​വി​ല്‍ അലഞ്ഞാല്‍ ഉ​ട​മ​ക്ക്​ പി​ഴ; വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന നിയമവുമായി ഒമാന്‍

single-img
7 June 2021

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്ന നിയമവുമായി ഒമാൻ . പുതിയ നിയമ പ്രകാരം വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ല്‍ അ​ല​യാ​ന്‍ വി​ട്ടാ​ല്‍ ഉ​ട​മ​ക്ക്​ പി​ഴ​ ഈടാക്കുമെന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. രാജ്യത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍​ക്ക്​ 20 റി​യാ​ല്‍ വ​രെ പി​ഴ ചു​മ​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഒ​ട്ട​ക​ങ്ങ​ള്‍, കു​തി​ര​ക​ള്‍, പ​ശു​ക്ക​ള്‍, ആ​ടു​ക​ള്‍ തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ​ല്ലാം ഉ​ത്ത​ര​വി​ന്റെ പ​രി​ധി​യി​ല്‍ വ​രും.ഉ​ട​മ​യു​ടെ​യോ ഏ​ല്‍​പി​ക്ക​പ്പെ​ട്ട​യാ​ളിന്റെയോ മേ​ല്‍​നോ​ട്ട​ത്തി​ല​ല്ലാ​തെ ഇ​വ​യെ തെ​രു​വി​ല്‍ ക​ണ്ടാല്‍​ നടപടി സ്വീകരിക്കും.ഒ​ട്ട​കം, കു​തി​ര, പ​ശു എ​ന്നി​വ​ക്ക്​ 15 റി​യാ​ലും ആ​ടി​നും മ​റ്റു ജീ​വി​ക​ള്‍​ക്കും അ​ഞ്ച്​ റി​യാ​ലു​മാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തെ​റ്റ്​ വീ​ണ്ടും ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.