ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ അച്ചാ ദിൻ ആഗയാ; ഇന്ധനവില നൂറ് കടന്നതിനെ ട്രോളി എം എം മണി

single-img
7 June 2021

സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായി ഇന്ധന വില നൂറു രൂപകടന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി. സോഷ്യല്‍ മീഡിയയില്‍ പൂക്കളും ബലൂണുകളും കൊണ്ടലങ്കരിച്ച ഒരു പെട്രോൾ പമ്പിന്റെ ചിത്രം പോസ്റ്റു ചെയ്തു കൊണ്ടാണ് മണിയുടെ പരിഹാസം.

‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ… അച്ചാ ദിൻ ആഗയാ’ എന്ന ക്യാപ്ഷനും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇന്ന് കേരളത്തില്‍ പ്രീമിയം പെട്രോളിന്റെ വിലയാണ് പല ജില്ലകളിലും നൂറു രൂപ കടന്നത്. തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ ലിറ്ററിന് 100.20 രൂപ, പാറശാല-101.14 രൂപ, വയനാട് ബത്തേരിയിൽ 100.24 രൂപ എന്നിങ്ങനെയാണ് വില. സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടിയിട്ടുണ്ട്.