കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വളരെ മുന്നില്‍; വാക്സിൻ നൽകാൻ മിഷൻ ഇന്ദ്രധനുസ്: പ്രധാനമന്ത്രി

single-img
7 June 2021

രാജ്യത്തെ പൊതുവായ ലോക്ക്ഡൌൺ ഇളവകൾക്കിടെ പ്രധാനമന്ത്രിയുടെ അഭിസംബോധന നടക്കുകയാണ്. ഇന്ത്യയിലാകെ വ്യാപിച്ച കോവിഡ് -19 ന്റെ രണ്ടാം തരംഗം കാരണം ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൌൺ ആവശ്യമായിരുന്നു.നിലവിൽ കേസുകളിൽ കുറയുന്നതിനാൽ, കോവിഡ് മുൻകരുതലുകൾ മനസ്സിൽ വച്ചുകൊണ്ട് ഈ നിയന്ത്രണങ്ങൾ ഒരു പരിധിവരെ ഇളവ് വരുത്തുകയാണ് ഉണ്ടാവുക.

രാജ്യമാകെ കോവിഡിനെതിരായ പോരാട്ടം തുടരുകയാണെന്നും രണ്ടാം തരംഗത്തിൽ ഉറ്റവരേയും ഉടയവരേയും നഷ്ടമായിയെന്ന് പ്രധാനമന്ത്രി. കോവിഡ് നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. വാക്സിനേഷനിലൂടെ പ്രതിരോധം ശക്തിപ്പെടുത്താനായി. വാക്സിൻ രാജ്യമാകെ നൽകാൻ മിഷൻ ഇന്ദ്രധനുസ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഏഴ് കമ്പനികൾ വാക്സിൻ ഉൽപാദനം ആരംഭിച്ചു. നേസൽ വാക്സിൻ പരീക്ഷണം പൂരോഗമിക്കുകയാണ്. കുത്തിവെപ്പിന് പകരം മൂക്കിലൂടെ സ്പ്രേ ചെയ്യാമെന്നും പ്രധാനമന്ത്രി

ഈ സമയം നമുക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിച്ചു. വാക്സിനാണ് ഏറ്റവും വലിയ രക്ഷാകവചം. ഓക്സിജൻ ഉൽപാദനം പത്തിരട്ടി വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിൽ ലഭ്യമായ മരുന്നുകൾ ഇവിടെ എത്തിച്ചുവെന്ന് പ്രധാനമന്ത്രി. ലോകമെങ്ങും നിന്ന് ഇന്ത്യയ്ക്ക് സഹായം ലഭിച്ചതായും കേന്ദ്രസർക്കാരിന്‍റെ എല്ലാ മേഖലകളും സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

ഇപ്പോൾ വാക്സിൻ നിർമ്മാതാക്കൾ ലോകത്തു തന്നെ ചുരുക്കമാണ്. എന്നാൽ ലഭ്യമായ എല്ലാ വാക്സിനുകളും ഇവിടെ എത്തിക്കാന സർക്കാർ ശ്രമം നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ വളരെ മുന്നലാണെന്ന് അവകാശപ്പെട്ട അദ്ദേഹം തദ്ദേശീയ വാക്സിനുകൾ നിർമ്മിക്കാനായത് വലിയ നേട്ടമാണെന്ന് ചൂണ്ടിക്കാട്ടി. വാക്സിൻ നിർമ്മാണത്തിനും പരീക്ഷണത്തിനും സർക്കാർ എല്ലാ സഹായങ്ങളും നൽകി. വാക്സിനായി വിദേശ രാജ്യങ്ങളെ പൂർന്നമായി ആശ്രയിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.