കോവിഡ് വാക്‌സിന്‍ വിതരണം; കായിക മേഖലയ്ക്ക് മുന്‍ഗണന വേണം: പി ടി ഉഷ

single-img
7 June 2021

കേരളത്തിലെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കായിക മേഖലയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് പി ടി ഉഷ. അടുത്തുതന്നെ നടക്കാനിരിക്കുന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കും അവരുടെ പരിശീലകര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കണമെന്ന് ഉഷ മുഖ്യമന്ത്രി പിണറായി വിജയനോട് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.

ഈ മാസം 25 മുതല്‍ 29 വരെയാണ് ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്. പാട്യാലയിലാണ് ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് നടക്കുക.ജപ്പാനില്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ക്കുള്ള അവസാന അവസരമാണ് ഈ ചാമ്പ്യന്‍ഷിപ്പ്. ചാമ്പ്യന്‍ഷിലെ അത്ലറ്റിക്സില്‍ ഒളിമ്പിക്സ് യോഗ്യതയ്ക്കുള്ള അവസാന തീയതി ജൂണ്‍ 29 ആണ്.