സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങിനെ

single-img
7 June 2021

കേരളത്തില്‍ ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഈ വരുന്ന 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കുമെന്നു കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.അതേസമയം അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കുകള്‍ ഇപ്പോള്‍ ഉള്ളതുപോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്കു ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി നല്‍കും.സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീനുകള്‍ തുടങ്ങിയവ ജൂണ്‍ 17 മുതല്‍ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും.