അമിത് ഷായ്ക്ക് മഹാമാരിക്കാലത്ത് എങ്ങനെ ഓടിയൊളിക്കാമെന്ന് ഉപദേശിക്കുന്നതാവും ഉചിത ജോലി; ബംഗാള്‍ ഗവര്‍ണർക്കെതിരെ പരിഹാസവുമായി മഹുവ മൊയ്ത്ര

single-img
6 June 2021

പശ്ചിമ ബംഗാളിലെ ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറിനെതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചതിനുപിന്നാലെയായിരുന്നു ബംഗാളില്‍ നിന്നും തിരികെ ഡല്‍ഹിയിലേക്ക് ചെന്ന് വേറെ പണിയെടുക്കുന്നതായിരിക്കും അദ്ദേഹത്തിന് നല്ലതെന്ന മഹുവയുടെ പരിഹാസം വന്നത്.

ബംഗാള്‍ ഗവര്‍ണര്‍ സ്വയം രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് മാറി മറ്റൊരു ജോലി കണ്ടെത്തുകയാണെങ്കില്‍ മാത്രമേ ”ബംഗാളിലെ ഭീകരമായ സാഹചര്യം” മെച്ചപ്പെടുകയുള്ളൂ അങ്കിള്‍ ജീ, മഹുവ പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശകനാകുന്നതോ അല്ലെങ്കില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു മഹാമാരിക്കാലത്ത് എങ്ങനെ ഓടിയൊളിക്കാമെന്ന് ഉപദേശിക്കുന്നതോ ആയിരിക്കും ജഗ്ദീപ് ദങ്കറിന് ചേരുന്ന പണിയെന്നും മഹുവ പരിഹസിച്ചു.

നേരത്തെ ബംഗാളിലെ ഭീകരമായ സാഹചര്യത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേന്ദ്രവും പശിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി ഇപ്പോഴും തുടരുകയാണ്.