സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍

single-img
5 June 2021

കേരളത്തില്‍ ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതല്‍ ബുധന്‍വരെയാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്നസ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ജ്വല്ലറി, തുണിക്കടകള്‍ അടക്കമുള്ളമറ്റ് വിപണന സ്ഥാപനങ്ങള്‍ തുറക്കരുത്. ഹോട്ടലുകള്‍ക്ക് നേരത്തെയുള്ളത് പോലെ പാഴ്സല്‍ കൗണ്ടറുകളുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, തുടങ്ങിയവക്ക് 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി നല്‍കി.മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 15 ശതമാനത്തില്‍ താഴെയെത്തിരുന്നു.