സംസ്ഥാനത്ത് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ധനമന്ത്രി

single-img
4 June 2021

സംസ്ഥാനത്ത് ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്കുമെന്നും പലിശ കുറഞ്ഞ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വിശദമാക്കി. സംരംഭകരുടെ വരുമാനങ്ങള്‍ കൂട്ടാനുള്ള രീതിയില്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രിയുടെ പ്രതികരിച്ചു. ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ധനമന്ത്രി. ബഡ്ജറ്റ് ഒരു തുടര്‍ച്ചയാണ്. തോമസ് ഐസക്കിന്റെ ബജറ്റില്‍ നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങളോട് കൂടിയ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

ടൂറിസം മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്കുമെന്നും പലിശ കുറഞ്ഞ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി വിശദമാക്കി. സംരംഭകരുടെ വരുമാനങ്ങള്‍ കൂട്ടാനുള്ള രീതിയില്‍ നടപടിയുണ്ടാകും. വാക്‌സിന്‍ വിതരണം പൂര്‍ത്തിയായാല്‍ കേരളം ഒരു സേഫ് സംസ്ഥാനമാകും. ഇത് സംസ്ഥാനത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമാകുമെന്നും ധനമന്ത്രി പ്രതികരിച്ചു.

ഇത് അടിസ്ഥാന വ്യവസായങ്ങളുടെ മെച്ചപ്പെടലിന് അവസരമൊരുക്കും. വായ്പ നല്‍കുന്നത് ലോക്ക്‌ഡൌണില്‍ തകര്‍ന്ന ടൂറിസം അടക്കമുള്ള മേഖലകള്‍ക്ക് സഹായകമാവും. ആദ്യത്തെ താല്‍പര്യം ആരോഗ്യമാണ്. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും ധനമന്ത്രി പറയുന്നു. ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചാല്‍ നടത്തിയെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. അത് ശരിയായി നടത്താന്‍ ആവശ്യമായത് എന്തായാലും ചെയ്യും. കാപട്യത്തോട് കൂടിയ ഒന്നും തന്നെ ബഡ്ജറ്റില്‍ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു.