യോഗയിലൂടെ നിങ്ങളും ടെന്‍ഷന്‍ അകറ്റൂ; ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

single-img
3 June 2021

യോഗയി ചെയ്യുന്നതിലൂടെ ടെന്‍ഷന്‍ അകറ്റാന്‍ കഴിയുമെന്ന് നടി കീര്‍ത്തി സുരേഷ്. കഴിഞ്ഞ ദിവസം ആരാധകരുമായി സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ യോഗ പരിശീലിക്കുന്ന ചിത്രവും താരം പങ്കുവെക്കുകയുണ്ടായി.

യോഗ കൃത്യമായി പരിശീലിച്ചതിന് ശേഷം തന്റെ മാനസികാവസ്ഥയില്‍ നല്ല രീതിയിൽ മാറ്റങ്ങള്‍ ഉണ്ടായതായും വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ എല്ലാവരും യോഗ പരിശീലിക്കുന്നത് മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ ഏറെ സഹായകമാകുമെന്നും കീര്‍ത്തി സുരേഷ് ഇതിലൂടെ പറയുന്നു.

പ്രശസ്ത മലയാള ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് 2013 ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

https://www.instagram.com/p/CPmzQtqp3jo/