രാജ്യത്ത് പുതിയ 1.34 ലക്ഷം രോഗബാധിതര്‍, നീറ്റ് പരീക്ഷാ നടത്തിപ്പില്‍ യോഗം വിളിച്ച് കേന്ദ്രം

single-img
3 June 2021

രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,887 പേര്‍ രോഗബാധിതരായി മരമണടഞ്ഞു. രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്. ആകെ 3,37,989 പേര്‍ മരണമടഞ്ഞു.

അതേ സമയം 22,10,43,693 പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനിടെ രാജ്യത്തെ വാക്‌സീന്‍ ദൗര്‍ലഭ്യത്തില്‍ സര്‍ക്കാരിനെതിരെ ദില്ലി ഹൈക്കോടതിയും രംഗത്തെത്തി. നരഹത്യക്ക് കേസെടുക്കേണ്ട അലംഭാവം എന്നാണ് കോടതിയുടെ വിമര്‍ശനം.

കൊവിഡ് പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷയെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്രം ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തു. അടുത്ത മൂന്നു മാസം പരീക്ഷ നടത്താനാവില്ലെന്നാണ് വിലയിരുത്തല്‍. ജെഇഇ പരീക്ഷയുടെ ഭാവിയും ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.

വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴും തുടരുകയാണ്. അതേ സമയം കേരളത്തിലെ ലോക്ക്ഡൗണ്‍ ജൂണ്‍ 9 നാണ് അവസാനിക്കുക.