രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊവിഡ് പ്രതിരോധത്തിന് പ്രത്യേക വിഹിതം മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയില്‍ ആരോഗ്യരംഗം

single-img
3 June 2021

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക വിഹിതം മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയില്‍ ആരോഗ്യരംഗം. രണ്ടായിരം കോടിയിലേറെ രൂപയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈറോളജി മേഖല ശാക്തീകരിക്കുന്നതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍, പൊതുജനാരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ജനകീയമാക്കുന്നതിന് നടപടികള്‍, ആരോഗ്യ പ്രവര്‍ത്തകരുടെ കൂടുതല്‍ വിന്യാസം ഉണ്ടാകുന്ന തരത്തില്‍ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണം, ബജറ്റ് നാളെ നടക്കാനിരിക്കെ ആരോഗ്യമേഖയില്‍ പ്രതീക്ഷകളേറെയാണ്. കൊവിഡ് കേസുകളും മരണനിരക്കും ഉയര്‍ന്നു തന്നെ നില്‍ക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്‍പ്പെടെ രണ്ടായിരം കോടിയിലേറെ രൂപ വകമാറ്റുമെന്നാണ് കരുതുന്നത്.

ബജറ്റില്‍കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളായി ആരോഗ്യ മേഖലയ്ക്ക്
ജിഡിപിയുടെ ഒരു ശതമാനത്തിനടുത്ത് വിഹിതം മാത്രമാണ്മാറ്റിവയ്ക്കുന്നത്. ആ രീതി മാറണമെന്നുംനിലവില്‍ നല്‍കുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി മാറ്റിവയ്ക്കണമെന്നുമാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.