സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ നേടിയിട്ടില്ലെന്ന് ഇടത് പാര്‍ട്ടികള്‍ക്ക് നെഞ്ച് വിരിച്ച് പറയാമോ: വിഡി സതീശന്‍

single-img
2 June 2021

കേരളത്തില്‍ വര്‍ഗീയ കോമരങ്ങളുമായി സി പി എം സന്ധി ചേരുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പുകളില്‍ വിജയത്തിനായി വെല്‍ഫെയര്‍ പിന്തുണ നേടിയിട്ടില്ലെന്ന് ഇടത് പാര്‍ട്ടികള്‍ക്ക് നെഞ്ച് വിരിച്ച് പറയാമോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. എന്നാല്‍, ഇതിന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി. മതനിരപേക്ഷ ചിന്തയുള്ളവരാണ് എല്‍.ഡി.എഫിനെ പിന്തുണച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല, കേരളത്തില്‍ ബി ജെ പിയുടെ അക്കൌണ്ട് പൂട്ടിച്ചതോടെ അവരുടെ വര്‍ഗീയ നിലപാടിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇടതുപക്ഷത്തിനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികളുടെ ജാതിയും മതവും ഏതാണെന്ന് വേര്‍തിരിച്ച് കാണുന്നതാണോ നെഹ്റു പഠിപ്പിച്ച മതേതരത്വമെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം നിയമസഭ പാസ്സാക്കി.