സംസ്ഥാനത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി ; മെമു, എക്സ്പ്രസ് ട്രെയിനുകള്‍ പുനരാരംഭിച്ചു

single-img
2 June 2021

റെയില്‍വേ കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ് ആരംഭിച്ചു. മെയ് 31 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഈ കാലയളവ് കഴിഞ്ഞതോടെയാണ് മെമു, എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിച്ചത്. 06013/ 06014 ആലപ്പുഴ–കൊല്ലം–ആലപ്പുഴ മെമു, 06015 /06016 എറണാകുളം–ആലപ്പുഴ–എറണാകുളം മെമു, 06017 / 06018 ഷൊര്‍ണൂര്‍–എറണാകുളം–ഷൊര്‍ണൂര്‍ മെമു എന്നിവ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങി.

കൊച്ചുവേളി–നിലമ്പൂര്‍ രാജ്യറാണി ചൊവ്വാഴ്ച സര്‍വീസ് തുടങ്ങി. 06350 നിലമ്പൂര്‍–കൊച്ചുവേളി ട്രെയിന്‍ ബുധനാഴ്ച സര്‍വീസ് തുടങ്ങും. 06167 / 06168 തിരുവനന്തപുരം –ഹസ്രത് നിസാമുദ്ദീന്‍–തിരുവനന്തപുരം, 06161 /06162 എറണാകുളം–ബനസ്വാടി–എറണാകുളം, 02646/02645 കൊച്ചുവേളി–ഇന്‍ഡോര്‍–കൊച്ചുവേളി, 06164 / 06163 കൊച്ചുവേളി–ലോമാന്യതിലക്–കൊച്ചുവേളി, 06336 06335 നാഗര്‍കോവില്‍–ഗാന്ധിധാം–നാഗര്‍കോവില്‍ എന്നീ പ്രതിവാര ട്രെയിനുകള്‍ക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ തീരുമാനം. കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.