പാഠപുസ്തക വിതരണം അവസാന ഘട്ടത്തില്‍, ആദ്യ വാല്യം പാഠപുസ്തക വിതരണം ജൂണ്‍ 15 നകം പൂര്‍ത്തിയാക്കും

single-img
2 June 2021

കോവിഡ് മഹാമാരി മൂലം ആഴ്ചകള്‍ നീണ്ട ലോക്ഡൗണ്‍ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ സൊസൈറ്റികളില്‍ നിന്ന് 65 ശതമാനം പാഠപുസ്തകം കുട്ടികള്‍ കൈപ്പറ്റുകയും ചെയ്തു. പാഠപുസ്തക വിതരണം അവശ്യ സര്‍വീസുകളുടെ ഭാഗമാക്കിയതിനാല്‍ കോവിഡ് പശ്ചാത്തലത്തിലും വിതരണം ചെയ്യാനും കുട്ടികളുടെ കയ്യില്‍ എത്തിക്കാനും സാധിച്ചു.ജൂണ്‍ പതിനഞ്ചോടെ ആദ്യവാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.

2021- 22 അധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ്,അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്‌കൂളുകളിലെയും ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകംതന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.വിതരണം അവസാനഘട്ടത്തില്‍ ആണ് ഉള്ളത്. സിബിഎസ്ഇ മലയാള ഭാഷാ പുസ്തകത്തിന്റെയും അച്ചടി പൂര്‍ത്തിയാക്കി.

ഒന്നാം വാല്യത്തില്‍ 288 ടൈറ്റിലുകളിലായി 2,62,56,233 പാഠപുസ്തകങ്ങള്‍ ആണുള്ളത്. ഒന്നാം വാല്യത്തിന്റെ അച്ചടി പൂര്‍ത്തിയായിക്കഴിഞ്ഞു. ആകെ പാഠപുസ്തകങ്ങളില്‍ 98.5 ശതമാനവും ഹബ്ബുകള്‍ എത്തിച്ചിട്ടുണ്ട്. ഇവയില്‍ 86.30 ശതമാനം പുസ്തകങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. സ്‌കൂള്‍ സൊസൈറ്റികളില്‍ നിന്ന് കുട്ടികള്‍ കൈപ്പറ്റിയ പാഠപുസ്തകങ്ങള്‍ ഏകദേശം 65 ശതമാനമാണ്.

രണ്ടാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചുകഴിഞ്ഞു. 183 ടൈറ്റിലുകളിലായി 1,71,00,334 പുസ്തകങ്ങള്‍ ആണ് രണ്ടാം വാല്യത്തില്‍ അച്ചടിക്കേണ്ടത്. മൂന്നാം വാല്യത്തില്‍ അച്ചടിക്കേണ്ടത് 66 ടൈറ്റിലുകളിലായി 19,34,499 പുസ്തകങ്ങളാണ്.800