കേന്ദ്ര വാക്സിന്‍ നയം തന്നിഷ്ട നടപടി; മൂകസാക്ഷിയായിരിക്കാനാവില്ലെന്ന് സുപ്രീം കോടതി

single-img
2 June 2021

രാജ്യത്തെ കൊവിഡ് വാക്സീൻ വിതരണത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കേന്ദ്രം സ്വീകരിച്ച വാക്സീൻ നയം യുക്തമല്ലെന്ന് പറഞ്ഞ കോടതി, വാക്സീൻ സംഭരണത്തിൽ പൂർണ്ണ വിവരം അറിയിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു.

മാത്രമല്ല, ജനങ്ങൾക്ക് വാക്സീൻ സൗജന്യമായി നല്കുന്നതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ വിവിധ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.രാജ്യമാകെ കൊവിഡ് മൂന്നാം തരംഗം കരുതിയിരിക്കണം. കോടതിക്ക് മൂകസാക്ഷിയായിരിക്കാനാവില്ല.

വാക്സിനേഷന് ജനങ്ങൾ എല്ലാവരും പണം നല്കണം എന്ന നിർദ്ദേശം സർക്കാരിന്റെ തന്നിഷ്ട നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻറെ അധ്യക്ഷതയിലുള്ള ബഞ്ചിൻറെ ഉത്തരവിലാണ് പരാമർശം.