അമ്മയുടെ നൃത്തം വീഡിയോയില്‍ പകര്‍ത്തി നാരായണി; ശോഭനയുടെ മകളാണ് സോഷ്യല്‍ മീഡിയയിലെ താരം

single-img
2 June 2021

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ശോഭന. നടിയും നൃത്ത അധ്യാപികയുമായ ശോഭന സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. ശോഭന പങ്കുവെക്കുന്ന നൃത്തവീഡിയോകളില്‍ പലതും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലാകാറുള്ളത്. എന്നാല്‍ ഇത്തവണ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല ശോഭനയുടെ നൃത്ത വീഡിയോ പകര്‍ത്തിയത് മകള്‍ നാരായണിയാണ്.

https://www.instagram.com/p/CPfojyyDtSr/?utm_source=ig_web_copy_link

ചുരുങ്ങിയ സമയത്തിനകം തന്നെ വിഡിയോ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ ചുവടുകള്‍ക്കൊപ്പം നാരായണിയുടെ ചിത്രീകരണ മികവിനെയും ആസ്വാദകര്‍ ഏറെ പ്രശംസിച്ചു. കുട്ടി വിഡിയോഗ്രാഫര്‍ വളരെ കഴിവുള്ളയാളാണെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങള്‍. കമന്റുകള്‍ക്ക് ശോഭന മറുപടി നല്‍കുന്നുമുണ്ട്.
മോഹന്‍ലാല്‍, രജനികാന്ത്, മമ്മൂട്ടി അങ്ങനെ നിരവധി താരങ്ങളുടെ നായികയായി ശോഭന തിളങ്ങി. മണിച്ചിത്രത്താഴിലെ ഗംഗ, തേന്‍മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പി, പപ്പയുടെ സ്വന്തം അപ്പൂസിലെ ഭാമ, യാത്രയിലെ തുളസി, ചിലമ്പിലെ അംബിക, ഇന്നലയിലെ മായ, മിന്നാരത്തിലെ നീന, ഹിറ്റ്ലറിലെ ഗൗരി എന്നിങ്ങനെ ശോഭന അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍.