ലോക്ഡൗണ്‍ നിയന്ത്രണം; മന്ത്രിസഭാ യോഗം ഇന്ന് വിലയിരുത്തും; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

single-img
2 June 2021

നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തല്‍. പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനിടയില്ല. കൂടുതല്‍ ഇളവുകള്‍ വരും ദിവസങ്ങളിലും നല്‍കാനിടയുണ്ട്.

80 : 20 എന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ഇന്ന് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്കാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അപ്പീല്‍ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനില്‍ക്കെ സര്‍ക്കാരിന്റെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

കേരളത്തില്‍ ഇന്നലെ 19,760 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,117 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2023, കൊല്ലം 432, പത്തനംതിട്ട 982, ആലപ്പുഴ 2014, കോട്ടയം 1310, ഇടുക്കി 741, എറണാകുളം 2424, തൃശൂര്‍ 2157, പാലക്കാട് 2979, മലപ്പുറം 4170, കോഴിക്കോട് 2375, വയനാട് 228, കണ്ണൂര്‍ 1502, കാസര്‍ഗോഡ് 780 എന്നിങ്ങനേയാണ് രോഗമുക്തിയായത്.