സോണിയ ​ഗാന്ധിയുടെ ഷെൽഫില്‍ ‘ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാഷ്ട്രമാക്കാം’ ബുക്ക്; ഫോട്ടോഷോപ്പ് ചിത്രത്തിന് പിന്നില്‍ സംഘപരിവാർ

single-img
1 June 2021

സോഷ്യൽ മീഡിയയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരില്‍ വ്യാജ ഫോട്ടോഷോപ്പ് ചിത്രങ്ങൾ പ്രചരിപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഇന്ത്യയെ എങ്ങനെ ഒരു ക്രൈസ്തവ രാഷ്ട്രമാക്കാം? എന്ന പേരിലുള്ള പുസ്തകം സോണിയയുടെ ഷെല്‍ഫില്‍ ഉള്ളതായി വ്യാജമായി ഉണ്ടാക്കിയായിരുന്നു വിദ്വേഷ പ്രചാരണം

സോഷ്യൽ മീഡിയയിൽ സോണിയ ഗാന്ധിയുടെ ഒരു വീഡിയോയില്‍ നിന്ന് എടുത്ത സ്‌ക്രീന്‍ ഷോട്ട് എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. അതേസമയം, ഷെല്‍ഫില്‍ പുതുതായി ചില പുസ്തകങ്ങള്‍ മോര്‍ഫ് ചെയ്ത് വെച്ചാണ് സൈബര്‍ പ്രചാരണം ആരംഭിച്ചതെന്നതാണ് സത്യം.കേന്ദ്ര നിയമങ്ങൾക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ചും ഇന്ധനവില വര്‍ദ്ധനയെ കുറിച്ചും സോണിയ ഗാന്ധി കേന്ദ്രത്തെ ചോദ്യം ചെയ്തുകൊണ്ട് 2020 ഒക്ടോബറില്‍ ചെയ്ത വീഡിയോയില്‍ നിന്നാണ് ഈ സ്‌ക്രീന്‍ ഷോട്ട് എടുത്തത്.

സംഘപരിവാർ സംഘടനകൾ മോര്‍ഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ട്വിറ്ററിലും ഫെയ്സ്ബുക്കിലും സോണിയക്കെതിരെ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് നിലവിൽ നടത്തുന്നത്.