റഷ്യയുടെ സിംഗിൾ ഡോസ് സ്‌പുട്‌നിക് വാക്സിൻ പാലസ്തീനിൽ ഉപയോഗിക്കാൻ അനുമതി

single-img
1 June 2021

റഷ്യ സ്വന്തമായി വികസിപ്പിച്ച സിംഗിൾ ഡോസ് സ്‌പുട്‌നിക് ലൈറ്റ് കൊവിഡ് വാക്സിൻ പാലസ്തീൻ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചതായി റഷ്യയുടെ ഡയറക്‌ട് ഇൻവെസ്‌റ്റ്മെന്‍റ് ഫണ്ട് (ആർഡിഎഫ്) അറിയിച്ചു. ജനങ്ങളില്‍ കുത്തിവയ്‌പ് നടത്തി 28 ദിവസത്തിനുശേഷം നടത്തിയ പരിശോധയിൽ വൈറസിനെതിരെ 79.4 ശതമാനം ഫലപ്രാപ്തി പ്രകടമാക്കിയ പശ്ചാത്തലത്തിലാണ് വാക്സിന് പാലസ്തീൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്.

റഷ്യന്‍ വാക്സിന്‍ മറ്റെല്ലാ രണ്ട് ഡോസ് വാക്സിനുകളെയുംകാൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ആർ‌ഡി‌എഫ് അറിയിപ്പില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബർ 5 മുതൽ 2021 ഏപ്രിൽ 15 വരെ നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ ഒരു ഡോസ് സ്‌പുട്‌നിക് വാക്സിൻ മാത്രം സ്വീകരിച്ചവരും പിന്നീട് രണ്ടാമത്തെ ഡോസ് സ്വീകരിക്കാത്തവരുമായ റഷ്യൻ ജനങ്ങളുടെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തി നിരക്ക് കണക്കാക്കിയത്.