വൈസ് ചാന്‍സലര്‍മാരില്ലാതെ രാജ്യത്തെ പകുതിയോളം കേന്ദ്ര സര്‍വകലാശാലകൾ

single-img
1 June 2021

രാജ്യമാകെ പകുതിയോളം കേന്ദ്ര സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ തസ്തിക നിലവില്‍ ഒഴിഞ്ഞ് കിടക്കുന്നു. ഇത് കാരണം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിലും അധ്യാപക നിയമനം ഉള്‍പ്പെടെയുള്ളവ നടത്തുന്നതിലും തടസം ഉണ്ടാകുകയാണ്.

നിലവില്‍ 45 കേന്ദ്ര സര്‍വകലാശാലകളില്‍ 20 എണ്ണമാണ് സ്ഥിരം വൈസ് ചാന്‍സലര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്.ഇതില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട സര്‍വകലാശാലകളില്‍പോലും വൈസ് ചാന്‍സലര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് ദേശീയ മാധ്യമമായ ‘ദ ടെലിഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒഴിവുള്ള 12 സര്‍വകലാശാലകളില്‍ വിസി തസ്തികയിലേക്ക് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയിട്ട് ഏതാനും മാസങ്ങളായി. പക്ഷെ സമിതിയുടെ ഈ പേരുകളടങ്ങിയ ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ കെട്ടിക്കിടക്കുകയാണെന്നാന്ന് ടെലിഗ്രാഫ് പറയുന്നു. ബാക്കിയുള്ള എട്ട് സര്‍വകലാശാലകളില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ.