ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; 1,27,510 പുതിയ രോഗികള്‍

single-img
1 June 2021

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1,27,510 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,795 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 54 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി ഉയര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,81,75,044ഉം മരണം 3,31,895ഉം ആയി. നിലവില്‍ 18,95,520 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുളളത്.

അതേ സമയം രാജ്യത്തെ ഭൂരിഭാഗം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയാന്‍ ഇനിയൊരു രോഗവ്യാപനം തടയാന്‍ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തിനകം ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ആസ്ട്രാ സെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, സിനോഫോം വാക്സിനുകള്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ ഫൈസറിന്റെയും മൊഡേണയുടെയും വാക്സിനുകളാണ് സിംഗപ്പൂരില്‍ ഉപയോഗിക്കുന്നത്. സിംഗപ്പൂരില്‍ 12 വയസിനു മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ ഇന്ന് തുടങ്ങും.