ആളുകള്‍ക്ക് വാക്‌സിൻ വേണ്ട; വാക്സിന് സ്വീകരിക്കുന്നവർക്ക് 10 കോടിയുടെ ഫ്ലാറ്റ് സമ്മാനം നൽകാൻ ഹോങ്കോങ്

single-img
1 June 2021

കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകാത്ത ജനങ്ങള്‍ക്ക് വമ്പന്‍ ഓഫറുമായി ഹോങ്കോങ്ങ്. ആകെ ജനസംഖ്യയായ 7.5 മില്യൺ ജനങ്ങൾക്കും വാക്‌സിൻ ഇവിടെ സുലഭമാണ്. എന്നാല്‍ പോലുംആളുകള്‍ വാക്‌സിൻ സ്വീകരിക്കാൻ എത്താതാണ് അധികൃതര്‍ക്ക് തലവേദനയാകുന്നത്.

ചൈനയുടെ നിയന്ത്രണമുള്ള സർക്കാരിലുള്ള അവിശ്വാസവും രാജ്യത്ത് കാര്യമായ വൈറസ് ബാധിതരില്ലാത്തതുമാണ് ജനങ്ങളില്‍ പലരെയും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകം.ഇതിനെ തുടര്‍ന്ന് പല സാധനങ്ങളും, സേവനങ്ങളും സൗജനമായി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍.

ആദ്യ ഘട്ടത്തില്‍ സൗജന്യമായി ബീയർ, സൂപ്പർ കാർ റൈഡ് എന്നിവയാണ് ഓഫറുകൾ നല്‍കിയത്. ഇപ്പോഴാവട്ടെ വാക്‌സിൻ സ്വീകരിച്ചാല്‍ ഭാഗ്യവാന്‍ 1.4 മില്യൺ ഡോളറിന്‍റ (ഏകദേശം 10 കോടി രൂപ ) ഫ്ലാറ്റ് സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് ഹോങ്കോങ്ങിലെ സൈനോ ഗ്രൂപ്പിന്‍റെ ജീവകാരുണ്യ വിഭാഗമായ ങ്ടെങ് ഫൊങ് ചാരിറ്റബിൾ ഫൗണ്ടേഷനും, ചൈനീസ് എസ്റ്റേറ്റ്സ് ഹോൾഡിങ്‌സ് ലിമിറ്റഡും ചേര്‍ന്ന് .

ഇവരുടെ ഓഫര്‍ പ്രകാരം വാക്‌സിൻ എടുക്കുന്ന ഒരു വ്യക്തിക്ക് 449 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു ഫ്ലാറ്റാണ് സമ്മാനായി നൽകുക. നിലവില്‍ രാജ്യത്തെ ക്വുൻ ടോങ് ഏരിയയിലെ ഗ്രാൻഡ് സെൻട്രൽ പ്രോജെക്ടിൽ നിന്നും വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ അവസരം ലഭിക്കുക. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക.