കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയില്‍ തമ്മിലടി; ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ ഉപാധ്യക്ഷന് സസ്‌പെന്‍ഷന്‍

single-img
31 May 2021

ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്ന കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ.ആര്‍ ഹരി വധഭീഷണി മുഴക്കി എന്ന് പറഞ്ഞ ഒ ബി സി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പുവിനെ ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ബി ജെ പി തൃശ്ശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ചോദ്യം ചെയ്ത പിന്നാലെ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഋഷി പല്‍പ്പു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ജില്ലാ സെക്രട്ടറി വധഭീഷണി മുഴക്കിയെന്നും പല്‍പ്പു പറയുന്നു. എന്നാല്‍, ഇത്തരത്തില്‍ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചതിനാല്‍ പല്‍പ്പുവിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും പാര്‍ട്ടി അറിയിക്കുകയായിരുന്നു.