പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍; പിടിയിലായത് കോഴിക്കോട് കോവിഡ് പ്രതിരോധ ക്യാമ്പില്‍ ഒളിച്ചുകഴിയവെ

single-img
31 May 2021

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മകള്‍ 5 മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിട്ട ഇയാളെ കണ്ടെത്തിയത് കോവിഡ് പ്രതിരോധ ക്യാമ്ബില്‍ നിന്നാണ്. നെല്ലിക്കുന്ന് സ്വദേശിയായ 40-കാരനാണ് അറസ്റ്റിലായത്. കോഴിക്കോട്ട് തെരുവില്‍ അലഞ്ഞുനടക്കുന്നവരെ പാര്‍പ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്ബില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതി മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം. കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിലാണ് ഇയാള്‍ കുട്ടിയെ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് കടുത്ത വയറു വേദന ഉണ്ടായതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികാരികള്‍ പെണ്‍കുട്ടിക്ക് വയറുവേദനയാണെന്ന് അമ്മയെ അറിയിച്ചു. ആശുപത്രിയിലെ പരിശോധനയിലാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഗര്‍ഭം അലസിപ്പിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് വിവരം പൊലീസില്‍ അറിയിച്ചത്.